Posts

Showing posts from February, 2017

പ്രണയം

പ്രണയം കോറിയിട്ട മുൾവേലികൾ  ഹൃദയത്തിൽ ആഞ്ഞു ചവിട്ടുമ്പോഴും  നിന്റെ സ്നേഹം അറിയുവാൻ  കൊതിക്കുന്ന നിമിഷങ്ങൾ ഉണ്ടല്ലോ  ഇനിയും അകലങ്ങളിൽ നീയുണ്ടെന്ന  നിശ്വാസം , അതു മതി  ഇനിയുള്ള കാലം കഴിച്ചു കൂടാൻ  മൗനമായി വിതുമ്പുമ്പോഴും  ഒരു മനസ്സലിവില്ലാതെ മാഞ്ഞു  പോയപ്പോഴും പിടി വിടാതെ  ഞാൻ എന്നെ തന്നെ മുറുകെ പിടിച്ചു  എന്തിനെന്നു അറിയില്ല ,സ്നേഹം  എപ്പോഴും  വഞ്ചനയാണെന്നു വീണ്ടും ഓർമിപ്പിക്കുകയാന്നെല്ലോ  ഈ ജീവിതം ....

ഹൃദയ സ്പർശം

അനന്തമാം ഹൃദയസാനുക്ക ളിലിൽ  ഉഴലുന്ന മനസ്സിനെ തളമിടാൻ  കഴിവിനെക്കാളേറെ മനോധൈര്യം  ആണെപ്പോഴും ജീവിതലക്ഷ്യമാക്കേണ്ടത്  എന്നിലെ എന്നെ ഞാൻ  മുൾ മുനയിൽ നിർത്തി നൃത്തം ചവിട്ടുമ്പോഴും  അറിയാതെ ഇടറി വഴുതി വീഴുന്നു  സ്നേഹ വാഞ്ചനയോടെ ഉള്ള നിന്റെ  ഉൾവിളി , എന്നെ ഇല്ലാതെയാക്കുന്നു  അലിവ് കാട്ടിയുള്ള നിന്റെ ചിരി  എന്നെ കുരുക്കിൽ നിന്നും കുരുക്കിൽ വീഴ്ത്തുന്നു  ഹിത ഭംഗമോടെ ഞാൻ നീറിയില്ലാതാവുന്നു  എന്നിട്ടും എവിടെയോ ഇടറിയ കാൽപാടുകൾ  പിന്നിൽ നിന്നും വലിച്ചു എന്നെ ഇല്ലാതാക്കുന്നു  ഹിമഗിരിയാം വശ്യമനോഹാരിതയിലേക്കു  എന്നെ തള്ളി ,ഞാൻ സ്വയം ഇല്ലാതെയാകുന്നു   അതാണോ ശാന്തതയുടെ താഴ്വാരം ? ദൈവം എപ്പോഴും ഹൃദയത്തിൽ ഉണ്ടാവാൻ  ആ മനോശാന്തി അനുഭവിക്കാൻ  എന്നും ഉള്ളിൽ ദൈവം കുടിയിരിക്കാൻ  എന്താണ് മാർഗങ്ങങ്ങൾ?  നിന്നിലേക്കെത്താൻ കഠിനമായി  പ്രയത്നിക്കുമ്പോഴും ദൂരത്തേക്ക്  മാറി നിൽക്കുന്നുവോ നീ ? കൃഷ്ണാ ?